നീണ്ട ചർച്ചകൾക്കൊടുവിൽ വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. ഇതിൽ അതൃപ്തനായ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ സതീശൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അബിൻ വർക്കിയും അൻവർ സാദത്തും ചേർന്ന് സതീശനെ സ്വീകരിച്ചെങ്കിലും ചെന്നിത്തല പുറത്തേക്ക് വന്നില്ല.

ഇതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ സതീശൻ സന്ദർശിച്ചിരുന്നു. പിണറായി അദ്ദേഹത്തെ നേരിട്ടെത്തി സ്വീകരിക്കുകയും ചായ നൽകി സൽക്കരിക്കുകയും ചെയ്തു.സീനിയോറിറ്റി പരിഗണിക്കാതെയുള്ള മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ചെന്നിത്തല അതൃപ്തനാണ്.

ആഭ്യന്തര വകുപ്പ് തനിക്ക് നൽകണമെന്നും ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡന്റാക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യങ്ങൾ. ഇവ അംഗീകരിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ് ചെന്നിത്തല.

Leave a Reply

Your email address will not be published. Required fields are marked *