കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകയായെത്തിയ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ യോഗ്യതാ രേഖകൾ ഹാജരാക്കാൻ പശ്ചിമ ബംഗാൾ ബാർ കൗൺസിലിനോട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതായി ടിഎംസി എംപിയും അഭിഭാഷകനുമായ കല്യാൺ ബാനർജി സുപ്രീംകോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് ഇതിൽ പുതിയ അപേക്ഷ നൽകാൻ അനുമതിയും നൽകി. ഇതിന് പിന്നാലെ, തെരഞ്ഞെടുപ്പ് ക്രമക്കേടുകളും അക്രമങ്ങളും ചൂണ്ടിക്കാട്ടി കല്യാൺ ബാനർജിയുടെ മകൻ സിർസന്യ ബാനർജി പൊതുതാൽപര്യ ഹർജിസമർപ്പിക്കുകയായിരുന്നു.
