കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടി പുതിയ സർക്കാർ രൂപീകരണത്തിലേക്ക് കടക്കുമ്പോൾ, മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ കേന്ദ്രീകരിച്ച് സജീവമായ ചർച്ചകളും രാഷ്ട്രീയ നീക്കങ്ങളുമാണ് നടക്കുന്നത്.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന തർക്കങ്ങൾ പരിഹരിക്കാൻ എഐസിസി നേതൃത്വത്തിന്റെ ഇടപെടലിലൂടെ അനുനയത്തിന്റെ വഴി തെളിഞ്ഞിട്ടുണ്ട്.
