ചെന്നൈ: പെട്രോൾ, ഡീസൽ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. എണ്ണക്കമ്പനികൾ വരുത്തിയ ഈ വിലവർധനവ് അംഗീകരിക്കാനാകില്ലെന്നും അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ അതിന്റെ നേട്ടം നൽകാതെ കമ്പനികൾ ലാഭം കൊെയ്യാൻ ശ്രമിക്കുകയാണെന്ന് വിജയ് കുറ്റപ്പെടുത്തി.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഇന്ധനവില മൂന്ന് രൂപയോളം വർധിപ്പിച്ചത് പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും സൂക്ഷ്മ-ചെറുകിട വ്യവസായങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *