മുസ്‌ലിം രാജ്യങ്ങൾക്കിടയിൽ ഭിന്നതയും അവിശ്വാസവും വളർത്താനാണ് അമേരിക്കയും ഇസ്രായേലും നിരന്തരം ശ്രമിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇത്തരം സയണിസ്റ്റ് നീക്കങ്ങളെ പ്രതിരോധിക്കാൻ ഇസ്‌ലാമിക രാജ്യങ്ങൾ ഭിന്നതകൾ മറന്ന് ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു

ഇറാൻ സന്ദർശിക്കുന്ന പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വിയുമായി ടെഹ്‌റാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പെസഷ്കിയാൻ ഇക്കാര്യം വ്യക്തമാക്കിയത്. അയൽരാജ്യങ്ങളുമായി സൗഹൃദവും സമാധാനവും നിലനിർത്താനാണ് ഇറാൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *