വാഷിങ്ടൺ: റഷ്യക്കെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഒരു മാസത്തേക്ക് കൂടി അമേരിക്ക ഇളവ് അനുവദിച്ചു. ഏപ്രിൽ 17-നോ അതിന് മുമ്പോ യാത്ര തിരിച്ച റഷ്യൻ എണ്ണക്കപ്പലുകളുടെ ഇടപാടുകൾ ഒക്ടോബർ വരെ തടസ്സമില്ലാതെ തുടരാൻ യു.എസ് ധനകാര്യ മന്ത്രാലയം അനുമതി നൽകി. ജൂൺ 17 വരെയാണ് ഈ താല്കാലിക ഇളവ് നിലനിൽക്കുക.

ഇതിനായി നിലവിലുണ്ടായിരുന്ന ലൈസൻസിന് പകരം കൂടുതൽ വ്യവസ്ഥകളോടെയുള്ള പുതിയ ജനറൽ ലൈസൻസ് യു.എസ് ട്രഷറി വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.റഷ്യൻ ഉപരോധം പൂർണ്ണമായി പ്രാബല്യത്തിൽ വരും മുൻപ് എണ്ണ വാങ്ങിയ രാജ്യങ്ങൾക്കും കമ്പനികൾക്കും യു.എസിന്റെ ഈ താല്കാലിക തീരുമാനം വലിയ ആശ്വാസമാകും.


Leave a Reply

Your email address will not be published. Required fields are marked *