ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം ലോകവേദിയിൽ വലിയൊരു “സ്ഥിരത നൽകുന്ന ശക്തി”യായി മാറുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു.
രണ്ട് ദിവസത്തെ ഔദ്യോഗിക ചൈന സന്ദർശനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ഈ കൂട്ടുകെട്ട് മറ്റൊരു രാജ്യത്തിനും എതിരല്ലെന്നും, മറിച്ച് ലോക സമാധാനത്തിനും സാർവത്രിക പുരോഗതിക്കും വേണ്ടിയുള്ളതാണെന്നും പുടിൻ വ്യക്തമാക്കി.
