സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ വി.ഡി. സതീശൻ സർക്കാർ തീരുമാനിച്ചു. പദ്ധതി പൂർണ്ണമായി ഒഴിവാക്കാനും, ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കാനും, സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മാറ്റാനും ഇന്നത്തെ മന്ത്രിസഭാ യോഗം നിർദേശം നൽകും.
കെ-റെയിൽ വിരുദ്ധ സമിതി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഈ അടിയന്തര നടപടി. സമരക്കാരുടെ പേരിലുള്ള കേസുകൾ റദ്ദാക്കൽ, നഷ്ടപരിഹാരം നൽകൽ എന്നിവയും സർക്കാരിന്റെ പരിഗണനയിലാണ്.സിൽവർലൈൻ (കെ-റെയിൽ). തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 529.45 കിലോമീറ്റർ ദൂരം വെറും നാല് മണിക്കൂർ കൊണ്ട് സഞ്ചരിക്കാൻ ലക്ഷ്യമിട്ടാണ് ഇത് ആസൂത്രണം ചെയ്തത്.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള ഈ പാത 11 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. കെആർഡിസിഎല്ലിന് (KRDCL) നിർമാണച്ചുമതലയുണ്ടായിരുന്ന ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും വേഗതയേറിയ യാത്ര ഉറപ്പാക്കാനും കഴിയുമെന്നാണ് സർക്കാർ അവകാശപ്പെട്ടിരുന്നത്.
