ചൈനീസ് നേതാവ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ ആരംഭിച്ചു. ബുധനാഴ്ച ചൈനീസ് തലസ്ഥാനത്തെത്തിയ പുടിനെ ഷി ജിൻപിങ് കൈകൊടുത്ത് സ്വീകരിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.

ബീജിംഗിലെ ഗ്രേറ്റ് ഹാളിൽ സൈനിക ബാൻഡിന്റെയും ചുവന്ന പരവതാനിയുടെയും അകമ്പടിയോടെയാണ് ഷി ജിൻപിങ് റഷ്യൻ പ്രസിഡന്റ് പുടിനെ സ്വീകരിച്ചത്.

ആഗോള വെല്ലുവിളികൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-തന്ത്രപരമായ സഹകരണം ശക്തമായി തുടരുന്നതായി പുടിൻ ചർച്ചയിൽ വ്യക്തമാക്കി. ചൈനയും റഷ്യയും തമ്മിലുള്ള തകർക്കാനാകാത്ത ആഴത്തിലുള്ള ബന്ധത്തെയും രാഷ്ട്രീയ വിശ്വാസത്തെയുംഷി ജിൻപിങ്ങും പ്രശംസിച്ചു.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ കൂടുതൽ സംഘർഷം ഒഴിവാക്കാൻ സമഗ്രമായ വെടിനിർത്തലും ചർച്ചകളും അത്യന്താപേക്ഷിതമാണെന്ന് ഷി ജിൻപിങ് പുടിനോട് വ്യക്തമാക്കി.

അതേസമയം, പുടിന്റെ ഈ ചൈന സന്ദർശനം അടുത്തിടെ കഴിഞ്ഞുപോയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് മാധ്യമങ്ങൾ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *