സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടി ശങ്കുവിന്റെ ആവശ്യപ്രകാരം അങ്കണവാടികളിൽ ബിരിയാണി ഉൾപ്പെടുത്തിക്കൊണ്ട് മെനു പരിഷ്കരിച്ച സർക്കാർ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനവുമായി അങ്കണവാടി ജീവനക്കാരുടെ സംഘടനകൾ.
ഒരാൾക്ക് വെറും 8 രൂപ മാത്രമാണ് നിലവിൽ ഭക്ഷണത്തിനായി അനുവദിച്ചിട്ടുള്ളത്. ഈ തുച്ഛമായ തുക നൽകി അങ്കണവാടിയിൽ ബിരിയാണി ഉണ്ടാക്കാൻ പറഞ്ഞാൽ എന്ത് ചെയ്യുമെന്നാണ് ജീവനക്കാർ ചോദിക്കുന്നത്.
വെറും കയ്യടി നേടാനല്ല, മറിച്ച് പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്ന പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തേണ്ടതെന്നും, ആവശ്യത്തിന് ഫണ്ട് അനുവദിക്കാതെ പുതിയ മെനു അടിച്ചേൽപ്പിക്കുന്നത് ജീവനക്കാരെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുമെന്നും സംഘടനകൾ വ്യക്തമാക്കി.
