തിരുവനന്തപുരം: ബിജെപി നിയമസഭാ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ തർക്കം മുറുകുന്നു. സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖറിനെ പാർലമെന്ററി പാർട്ടി നേതാവായി പരിഗണിക്കണമെന്ന വാദം ഒരു വിഭാഗം ഉയർത്തുമ്പോൾ, ഒരാൾക്ക് ഒരു പദവി എന്ന നയം ചൂണ്ടിക്കാട്ടി മറുവിഭാഗം രംഗത്തുണ്ട്.
ഈ സാഹചര്യത്തിൽ മുതിർന്ന നേതാവ് വി. മുരളീധരനെ പാർലമെന്ററി പാർട്ടി നേതാവാക്കാനാണ് ബിജെപി കോർ കമ്മിറ്റിയിൽ നിലവിൽ ധാരണയായിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഈ നീക്കമെങ്കിലും പാർട്ടിയിലെ ഭിന്നതകൾ പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന. വരും ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗങ്ങളിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
