താരസംഘടനയായ ‘അമ്മ’യിൽ ഭിന്നത രൂക്ഷമാകുന്നു. നടി അൻസിബ ഹസന് പിന്നാലെ നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നീന കുറുപ്പും രംഗത്തെത്തി.

ഫെബ്രുവരിയിൽ നടന്ന സംഘടനയുടെ കുടുംബസംഗമത്തിനിടെ ടിനി ടോം തന്നെ പരസ്യമായി അശ്ലീലം പറയുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതായി നീന കുറുപ്പ് പരാതിയിൽ പറയുന്നു. ശാരീരികമായി ഭീഷണിപ്പെടുത്തിയതായും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വ്യക്തമാക്കിയ നടി, ടിനിക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ‘അമ്മ’ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *