നെടുങ്കണ്ടം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ.
സർക്കാർ ജീവനക്കാർ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തികളെ അവഹേളിക്കുന്നത് ചട്ടവിരുദ്ധമാണ് എന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉൾപ്പെടുത്തി പരിഹാസംനിറഞ്ഞ അടിക്കുറിപ്പ് ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്.സുനിൽകുമാർ (52)നെയാണ്സസ്‌പെൻഡ് ചെയ്തത്.
