പറവൂർ പൗരാവലി മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ സ്വീകരണ ചടങ്ങിൽ മോഹൻലാൽ പങ്കെടുത്തു. ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നാകെ മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തിൽ വിരളമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ വലിയ പ്രതീക്ഷകളോടെയാണ് അദ്ദേഹത്തെ ഈ പദവിയിലേറ്റിയതെന്നും വി.ഡി. സതീശന്റെ സത്യസന്ധതയും സുതാര്യതയും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായും മോഹൻലാൽ വ്യക്തമാക്കി.

നെഹ്‌റൂവിയൻ സോഷ്യലിസ്റ്റായ മുഖ്യമന്ത്രി വി.ഡി. സതീശന് കഠിനാധ്വാനത്തിലൂടെ പുതിയൊരു കേരളം സൃഷ്ടിക്കാൻ കഴിയുമെന്ന് മോഹൻലാൽ പ്രത്യാശിച്ചു. ആളെക്കൊല്ലി റോഡുകൾ, മാലിന്യപ്രശ്നം എന്നിവ പരിഹരിക്കണമെന്നും സംസ്ഥാനത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയയെ സർക്കാർ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തുടച്ചുനീക്കണമെന്നും ആവശ്യപ്പെട്ട താരം, പുതിയ കേരളം കെട്ടിപ്പടുക്കാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *