മുല്ലാൻപൂർ: ഐ.പി.എൽ എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 243 റൺസിന്റെ കൂറ്റൻ ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ, നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 243 റൺസ് അടിച്ചുകൂട്ടിയത്.

യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിങ്സാണ് രാജസ്ഥാന് കരുത്തായത്. വെറും 29 പന്തിൽ 12 സിക്സറുകളും 5 ഫോറുകളുമടക്കം താരം 97 റൺസ് വാരിുകൂട്ടി.

സെഞ്ച്വറിക്ക് 3 റൺസ് അകലെ പ്രഫുൽ ഹിൻജെയുടെ പന്തിൽ സ്മരൺ രവിചന്ദ്രന് ക്യാച്ച് നൽകിയായിരുന്നു വൈഭവിന്റെ മടക്കം. ധ്രുവ് ജുറെൽ 21 പന്തിൽ 50 റൺസ് നേടി പിന്തുണ നൽകി. ഹൈദരാബാദിനായി പ്രഫുൽ ഹിൻജെ 3 വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *