പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ പോലീസ് കേസെടുത്തു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പറും ഡിവൈഎഫ്‌ഐ നേതാവുമായ സി. സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് നടപടിയെടുത്തത്.

ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പലപ്പോഴായി പീഡിപ്പിച്ചെന്നാണ് നാട്ടുകാരിയായ യുവതിയുടെ പരാതി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *