ടെഹ്‌റാൻ: ആഗോളതലത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന അമേരിക്കയുടെ വ്യോമയാന മേധാവിത്വത്തിന് കനത്ത വെല്ലുവിളിയുയർത്തി ഇറാന്റെ പുതിയ പ്രതിരോധ സംവിധാനങ്ങൾ. ലോകത്തെവിടെയും തങ്ങളുടെ നിബന്ധനകൾക്കനുസരിച്ച് സൈനിക നീക്കം നടത്താനുള്ള യുഎസിന്റെ ശേഷിക്കാണ് ഇറാന്റെ പുതിയ നീക്കം തിരിച്ചടിയാകുന്നത്.
2026 ഫെബ്രുവരിയിൽ ഹോർമുസ് കടലിടുക്കിലുണ്ടായ സൈനിക നീക്കങ്ങളും ഇറാന്റെ ശക്തമായ തിരിച്ചടിയും യുദ്ധമുറകളെക്കുറിച്ചുള്ള തങ്ങളുടെ പഴയ ധാരണകൾ തിരുത്താൻ അമേരിക്കൻ സൈനിക ആസ്ഥാനമായ പെന്റഗണിനെ നിർബന്ധിതരാക്കിയിരിക്കുകയാണ്.
ഇറാന്റെ ഈ പുതിയ വ്യോമ പ്രതിരോധ സംവിധാനം മേഖലയിലെ സൈനിക സമവാക്യങ്ങളെ മാറ്റിമറിക്കുന്ന ഒരു ‘ഗെയിം ചേഞ്ചർ’ ആണെന്നാണ് അന്താരാഷ്ട്ര പ്രതിരോധ നിരീക്ഷകരുടെ വിലയിരുത്തൽ.
