ലെബനനിലെ ഇസ്രയേൽ സൈനിക നീക്കവും യുഎസ് – ഇറാൻ പരസ്‌പര പ്രത്യാക്രമണങ്ങളും താൽകാലികമായി അവസാനിപ്പിക്കാൻ ധാരണയായെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധഭീതി പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും ഹിസ്ബുള്ള നേതൃത്വവുമായും നടത്തിയ ചർച്ചകളെ തുടർന്നാണ് താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്.

അടുത്ത ആഴ്ചയോടെ ഇറാനുമായി സമാധാന കരാറിലെത്താൻ കഴിയുമെന്ന് ട്രംപ് വ്യക്തമാക്കിയതോടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വില നേരിയ തോതിൽ ഇടിഞ്ഞു. എന്നാൽ, മേഖലയിലെ അനിശ്ചിതാവസ്ഥ തുടരുന്നത് ഓഹരി വിപണികളെ ബാധിച്ചു; പ്രധാന ഏഷ്യൻ വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,400 ഡോളറിന് താഴേക്ക് ഇടിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *