നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണ സംഘം (SIT) ജാമ്യമില്ലാ വകുപ്പായ നരഹത്യാക്കുറ്റം ചുമത്തി. മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ എസ്. അനിൽകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയാനാണ് 7 വർഷം വരെ തടവ് ലഭിക്കാവുന്ന പുതിയ വകുപ്പുകൾ ചേർത്ത് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
കേസിൽ ഉൾപ്പെട്ട അഞ്ച് പോലീസുകാരെയും കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. 2023 ഡിസംബറിൽ നടന്ന പ്രതിഷേധത്തിനിടെ ഇപ്പോഴത്തെ ആലപ്പുഴ എം.എൽ.എ എ.ഡി. തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കാണ് മർദനമേറ്റിരുന്നത്.
