കീവ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി അയച്ച പരസ്യ കത്ത് റഷ്യ ഔദ്യോഗികമായി തള്ളി. സെലെൻസ്കിയുടെ കത്ത് ‘വകതിരിവില്ലാത്തത്’ (boorish) ആണെന്നും നിലവിൽ ഇത്തരം കൂടിക്കാഴ്ചകൾ കൊണ്ട് പ്രയോജനമില്ലെന്നുമാണ് സെന്റ് പീറ്റേഴ്സ്ബർഗ് ഇക്കണോമിക് ഫോറത്തിൽ പുടിൻ പ്രതികരിച്ചത്.
ലുഹാൻസ്കിലെ കോളേജ് ഡോർമെറ്ററിയിൽ 21 പേരുടെ മരണത്തിനിടയാക്കിയ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഉക്രെയ്നാണെന്നും, സമാധാന കരാറിന് അന്തിമരൂപമാകാതെ ചർച്ചയില്ലെന്നും പുടിൻ വ്യക്തമാക്കി. ഇതിന് പിന്നാലെ റഷ്യ വീണ്ടും യുദ്ധത്തിന്റെ പാതയാണ് തെരഞ്ഞെടുക്കുന്നതെന്ന് സെലെൻസ്കി കുറ്റപ്പെടുത്തി.

