ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതികളായ മർദനക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ചൊവ്വാഴ്ച (ജൂൺ 9) വിധി പറയും. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനെ തുടർന്നാണ് ഗൺമാൻ അനിൽകുമാർ അടക്കം അഞ്ച് ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിക്കവെ, പ്രത്യേക അന്വേഷണ സംഘത്തിനെതിരെ (SIT) കോടതി അതിരൂക്ഷമായ വിമർശനം ഉന്നയിച്ചു. കോടതിയിൽ സമർപ്പിക്കുന്ന രഹസ്യ വിവരങ്ങളും റിപ്പോർട്ടുകളും മാധ്യമങ്ങളിലൂടെ പുറത്തുപോകുന്നതിനെ ചോദ്യം ചെയ്ത കോടതി, വിവരങ്ങൾ ചോരുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർ മറുപടി പറയണമെന്ന് കർശന നിർദേശം നൽകി. കൂടാതെ, പ്രതികൾക്കെതിരെ പെട്ടെന്ന് വധശ്രമക്കുറ്റം (വകുപ്പ് 308) ചുമത്തിയ രീതിയെയും കോടതി ചോദ്യം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *