വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികൾ ഇസ്രായേൽ വീണ്ടും ശക്തമാക്കിയാൽ രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ട്രംപ് തന്റെ ആശങ്ക പരസ്യമാക്കിയത്. “
ബിബീ, നിങ്ങൾ കുറച്ചുകൂടി ജാഗ്രത പാലിക്കണം, അല്ലെങ്കിൽ വൈകാതെ തന്നെ നിങ്ങൾക്ക് ഒറ്റയ്ക്ക് പോരാടേണ്ടി വരും,” എന്ന് ട്രംപ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനുമായി നയതന്ത്ര ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാൻ യുഎസ് ശ്രമിക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ ആക്രമണങ്ങൾ മേഖലയെ കൂടുതൽ യുദ്ധത്തിലേക്ക് തള്ളിവിടുന്നത് എന്ന വിലയിരുത്തലിലാണ് ട്രംപിന്റെ ഈ കടുത്ത നിലപാട്. എന്നാൽ, ഇറാൻ ആക്രമണം അവസാനിപ്പിക്കുന്നത് വരെ താൽക്കാലികമായി മാത്രമായിരിക്കും വെടിനിർത്തലെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.

