തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് സൈന്യത്തിന്റെ എച്ച്.-64 (AH-64) അപ്പാച്ചീ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്.

സാങ്കേതിക തകരാറാണോ അതോ ശത്രുക്കളുടെ ആക്രമണമാണോ അപകടത്തിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ യുഎസ് മിലിറ്ററിയുടെ സെന്റകോമും (CENTCOM) വൈറ്റ് ഹൗസും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മേഖലയിൽ ഇറാൻ്റെ നീക്കങ്ങളെ പ്രതിരോധിക്കാനും നിരീക്ഷണത്തിനുമായാണ് അത്യാധുനിക മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ഈ ഹെലികോപ്റ്ററിനെ യുഎസ് വിന്യസിച്ചിരുന്നത്. മധ്യേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഉണ്ടായ ഈ അപകടത്തെക്കുറിച്ച് യുഎസ് സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനുമുമ്പ് നിരവധി ഡ്രോണുകളും ഫൈറ്റർ എയർക്രാഫ്റ്റുകളും യുഎസിന് നഷ്ടമായിട്ടുണ്ടെങ്കിലും, നിലവിലെ സംഘർഷ സാഹചര്യത്തിൽ ആദ്യമായാണ് ഒരു യുഎസ് ഹെലികോപ്റ്റർ തകരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *