മസ്കറ്റ്: ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം വാണിജ്യ കപ്പലിന് നേരെ വീണ്ടും ആക്രമണം. ഇന്ത്യൻ നാവികർ ഉൾപ്പെട്ട ‘എം.ടി ജൽവീർ’ എന്ന കപ്പലിനാണ് തീപിടിച്ചത്. കപ്പൽ ആക്രമിക്കപ്പെട്ട വിവരം മസ്കറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രാദേശിക അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും എംബസി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ അതീവ ഗൗരവത്തോടെയാണ് വിദേശകാര്യ മന്ത്രാലയം വീക്ഷിക്കുന്നത്.

