ഒമാൻ തീരത്ത് ഇറാനിൽ നിന്നുള്ള എണ്ണക്കടത്ത് ആരോപിച്ച് യുഎസ് സേന നടത്തിയ മിസൈലാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവത്തിൽ പ്രധാനമന്ത്രി ഒരു വാക്കുപോലും പ്രതികരിക്കാത്തത് ഭീരുത്വമാണെന്നും ‘കോംപ്രമൈസ്ഡ്’ ആയ പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ച ആക്രമണത്തിൽ തകർന്ന കപ്പലിലുണ്ടായിരുന്ന മറ്റ് നാവികരെ ഒമാന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ ഇന്ത്യ ഔദ്യോഗികമായി യുഎസിനെ പ്രതിഷേധം അറിയിച്ചിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.

