കാലിഫോർണിയ: അമേരിക്കൻ വ്യോമസേനയുടെ കരുത്തായ ബി-52 സ്ട്രാറ്റോഫോർട്രെസ് ബോംബർ വിമാനം തകർന്നുവീണു. കാലിഫോർണിയയിലെ എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സാധാരണയായി അഞ്ചംഗ ക്രൂ മാത്രമുള്ള ബി-52 വിമാനത്തിൽ എട്ടുപേർ ഉണ്ടായിരുന്നതാണ് മരണസംഖ്യ വർദ്ധിക്കാൻ കാരണമായത്. സബ് സോണിക് ശേഷിയുള്ള ഈ സ്ട്രാറ്റജിക് ബോംബർ 1955 മുതൽ അമേരിക്കൻ വ്യോമസേനയുടെ അവിഭാജ്യ ഘടകമാണ്.

ഏകദേശം 1,065 കോടി രൂപ (110 മില്യൺ ഡോളർ) വിലമതിക്കുന്ന വിമാനം ആണവായുധങ്ങൾ ഉൾപ്പെടെ 31,750 കിലോഗ്രാം വരെ ആയുധശേഖരം വഹിക്കാൻ ശേഷിയുള്ളതാണ്.ഇറാനുമായുള്ള നിലവിലെ സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമായ ബോംബിംഗ് ദൗത്യങ്ങൾക്കായി ഈ വിമാനത്തെ അമേരിക്ക വ്യാപകമായി ഉപയോഗിച്ചുവരികയായിരുന്നു.

അപകടവാർത്ത ലഭിച്ചതിന് പിന്നാലെ വ്യോമസേനയുടെ അടിയന്തര രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *