തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തിനിടെ Kerala State Road Transport Corporation ബസ് വാങ്ങലുകളിൽ വൻ അഴിമതിയും ക്രമക്കേടുകളും നടന്നതായി ആരോപണം. പൊതുപ്രവർത്തകൻ പായ്ചിറ നവാസ് വിജിലൻസ് ഡയറക്ടർ, മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവർക്ക് പരാതി നൽകി.

ടെൻഡർ നടപടികളിൽ സുതാര്യത ഇല്ലായ്മ, ബസുകളുടെ വിലനിർണ്ണയത്തിലെ അട്ടിമറി, ഒരേ മോഡൽ ബസുകൾ വ്യത്യസ്ത വിലയ്ക്ക് വാങ്ങിയത് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഇതിലൂടെ സർക്കാർ ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ പത്ത് വർഷത്തെ മുഴുവൻ ബസ് വാങ്ങൽ ഇടപാടുകളും സാമ്പത്തിക രേഖകളും വിജിലൻസ് പരിശോധിക്കണമെന്നും, ബന്ധപ്പെട്ട മുൻ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *