തിരുവനന്തപുരം: കേരളത്തിലെ ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കുന്നതിനായി മലബാറിൽ ലോകനിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയത്തിനായി ആദ്യഘട്ടത്തിൽ 50 കോടി രൂപ വകയിരുത്തി.

കായിക-യുവജന മേഖലയ്ക്കായി ആകെ 173.77 കോടി രൂപയാണ് ബജറ്റിലുള്ളത്. 2036-ലെ ഒളിമ്പിക്സിൽ മലയാളി കായികതാരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ‘മിഷൻ 2036’ പദ്ധതി നടപ്പിലാക്കുമെന്നും കോളേജ് കാമ്പസുകളിലെ കളിസ്ഥലങ്ങൾ പൂർണ്ണമായും നവീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *