തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് ഈ ചരിത്രപരമായ തീരുമാനം സിനിമാ മേഖലയ്ക്ക് പുത്തനുണർവും വളർച്ചയും സമ്മാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

ആയിരക്കണക്കിന് സിനിമാ പ്രവർത്തകർക്ക് പുതിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനത്തിന് മുൻകൈയെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനും സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും അദ്ദേഹം നന്ദി അറിയിച്ചു.

മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനൊപ്പം കൊച്ചിയിൽ 100 കോടി ചെലവിൽ ‘ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി (ചിത്രനഗരം)’ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. കൂടാതെ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമിയും, അന്തരിച്ച നടൻ സലിം കുമാറിന്റെ ഓർമ്മയ്ക്കായി കൊച്ചിയിൽ സ്മാരക മന്ദിരവുംനിർമ്മിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *