ടെൽ അവീവ്: യു.എസും ഇറാനും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കരാർ പ്രകാരം യുദ്ധം അവസാനിപ്പിക്കാൻ തയ്യാറല്ലെന്നും ലെബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള സൈനിക നടപടികൾ ഇസ്രായേൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെക്കൻ ലെബനനിൽ ആക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF) പുതുക്കിയ ഭൂപടവും പുറത്തുവിട്ടിട്ടുണ്ട്.യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ രൂപപ്പെട്ട കരാർ ഇസ്രായേലിന് സുരക്ഷിതത്വമല്ല, മറിച്ച് പരാജയമാണ് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് യെയർ ലാപിഡും ധനമന്ത്രി ബെസലെൽ സ്മോട്രിച്ചും ഉൾപ്പെടെയുള്ള ഇസ്രായേൽ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

സാധാരണക്കാരുടെ മരണം ഒഴിവാക്കാനും യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുമായി ഹിസ്ബുള്ളയെ നേരിടുന്ന ചുമതല സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയെ ഏൽപ്പിക്കാൻ ട്രംപ് നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കരാറിൽ പങ്കാളിയല്ലാത്തതിനാൽ ലെബനനിലെ സൈനിക സ്വാതന്ത്ര്യം വിട്ടുവീഴ്ച ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേൽ.

Leave a Reply

Your email address will not be published. Required fields are marked *