കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമക്കേസിൽ അന്വേഷണസംഘം ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഡിജിറ്റൽ സംവിധാനം വഴി ഓൺലൈനായാണ് കുറ്റപത്രം അപ്‌ലോഡ് ചെയ്യുക. കുറ്റപത്രം സമർപ്പിക്കുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞു.

ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലുള്ള കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയിലാണ് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിച്ചത്.

കേസിൽ രഞ്ജിത്തിനെതിരെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മാർച്ച് അവസാനം അറസ്റ്റിലായ രഞ്ജിത്തിന് കർശന ഉപാധികളോടെ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അടുത്തിടെയാണ് ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *