അറബിക്കടലിൽ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെ യുഎസ് നാവികസേനയുടെ എംഎച്ച്-60എസ് സീ ഹോക്ക് ഹെലികോപ്റ്റർ തകർന്നു വീണു. പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ് വിമാനവാഹിനിക്കപ്പലിലെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് പേരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരംഗത്തിനായി തിരച്ചിൽ തുടരുകയാണ്. ഇതൊരു ശത്രുതാപരമായ ആക്രമണമല്ലെന്നും സാങ്കേതിക തകരാറാണ് കാരണമെന്നും യുഎസ് സൈന്യം വ്യക്തമാക്കി. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *