അറ്റ്ലാന്റ: 2026 ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെ ഫിഫയ്‌ക്കും മാച്ച് റഫറിമാർക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് പരിശീലകൻ ഹോസാം ഹസ്സൻ. മത്സരത്തിൽ തങ്ങളുടെ ടീം കടുത്ത അനീതിയാണ് നേരിട്ടതെന്നും ലയണൽ മെസ്സിയെയും അർജന്റീനയെയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫയും റഫറിമാരും ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കടുത്ത പ്രതിഷേധ സൂചകമായി ഈ ലോകകപ്പിലെ ഇനി ഒരു മത്സരവും താൻ കാണില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
അറ്റ്ലാന്റയിലെ ആവേശപ്പോരാട്ടത്തിൽ രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷമാണ് ഈജിപ്ത് 3-2ന് അർജന്റീനയോട് പരാജയപ്പെട്ടത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ഹസ്സൻ തന്റെ രോഷം പരസ്യമായി പ്രകടിപ്പിച്ചു.ഇതെല്ലാം പണത്തിന് വേണ്ടിയാണ്. അവർക്ക് മെസ്സിയെ ടൂർണമെന്റിൽ ആവശ്യമുണ്ട്.
ഈ കളിക്കളത്തിൽ ഒട്ടും നീതിയില്ല. നിലവിലെ ലോക ചാമ്പ്യന്മാരേക്കാൾ മികച്ച പ്രകടനമാണ് ഞങ്ങൾ കാഴ്ചവെച്ചത്. എന്നാൽ കളിക്കളത്തിലെ ചില ‘പിന്നിൽ നിന്നുള്ള ഇടപെടലുകൾ’ മൂലമാണ് ഞങ്ങൾ തോറ്റത്. പ്രതിഷേധ സൂചകമായി ഈ ടൂർണമെന്റിലെ തുടർന്നുള്ള മത്സരങ്ങളൊന്നും ഞാൻ ഇനി കാണില്ല.”

