ബ്യൂണസ് അയേഴ്സ്: അർജന്റീനയിൽ പരിശീലനപ്പറക്കലിനിടെ വിദ്യാർഥിനിയെ വിമാനത്തിൽ തനിച്ചാക്കി ട്രെയിനർ ആകാശത്തുനിന്ന് ചാടി ജീവനൊടുക്കി. കോർഡോബ പ്രവിശ്യയിലെ കൊറോനെൽ ഒൽമെഡോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ‘സെസ്‌ന സി-150’ വിമാനത്തിന്റെ പരിശീലകനായ ലിയാൻഡ്രോ ബെർട്ടാസോയാണ് (42) മരിച്ചത്.

ഫ്ലൈയിങ് പാരറ്റ് കോർഡോബ ഫ്ലൈറ്റ് സ്കൂളിലെ ഇൻസ്ട്രക്ടറായിരുന്നു ഇദ്ദേഹം.ജൂലൈ നാലിന് വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം ലിയാൻഡ്രോ പെട്ടെന്ന് എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് ചാടുകയായിരുന്നു. കൺട്രോൾ ടവറുമായി ബന്ധപ്പെടാൻ പോലും കഴിയാത്തവിധം ഭയന്നുപോയ വിദ്യാർഥിനി, വിമാനത്തിലുണ്ടായിരുന്ന റേഡിയോയിലൂടെ മറ്റ് പൈലറ്റുമാരോട് സഹായം അഭ്യർത്ഥിച്ചു.

ഒടുവിൽ സഹ പൈലറ്റുമാരുടെയും കൺട്രോൾ റൂമിന്റെയും സമയോചിതമായ നിർദ്ദേശങ്ങൾ പാലിച്ച് വിദ്യാർഥിനി വിമാനം വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു. ലിയാൻഡ്രോയുടെ മൃതദേഹം വിമാനത്താവളത്തിന് സമീപമുള്ള കാർഷിക മേഖലയിൽ നിന്ന് കണ്ടെടുത്തു. ഇദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *