വെടിനിർത്തൽ ധാരണ പൊളിഞ്ഞതിനെത്തുടർന്ന് യുഎസും ഇറാനും തമ്മിൽ ആക്രമണം ശക്തമാക്കിയത് ഇന്ത്യയ്ക്ക് വലിയ ആശങ്കയാകുന്നു. ഇറാനിലെ ബുഷേർ, ചബഹാർ ഉൾപ്പെടെയുള്ള 90ഓളം സൈനിക-തുറമുഖ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ശക്തമായ ആക്രമണത്തിന് തിരിച്ചടിയായി, സമീപരാജ്യങ്ങളിലെ യുഎസ് സേനാതാവളങ്ങൾക്ക് നേരെ ഇറാനും ആക്രമണം നടത്തി.

ഈ യുദ്ധസാഹചര്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാക്കിസ്ഥാനെ മറികടന്ന് മധ്യേഷ്യയിലേക്കും റഷ്യയിലേക്കും ചരക്കുനീക്കം നടത്താനായി ഇന്ത്യ വൻ നിക്ഷേപത്തോടെ വികസിപ്പിച്ച തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തെയാണ്. ചബഹാറിലെ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും സ്ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കൻ ഉപരോധവും യുദ്ധപ്രതിസന്ധിയും നിലനിൽക്കെ, ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കുള്ള (CPEC) ഇന്ത്യയുടെ മറുപടിയായ ചബഹാർ തുറമുഖത്തെയും നിർദിഷ്ട റെയിൽവേ പദ്ധതിയെയും പുതിയ ആക്രമണങ്ങൾ എങ്ങനെ ബാധിക്കുമെന്നതിൽ ന്യൂഡൽഹിക്ക് കടുത്ത ആശങ്കയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *