ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് നോർവേ പുറത്തായതിന് പിന്നാലെ സ്ട്രൈക്കർ അലക്സാണ്ടർ സോർലോത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ രൂക്ഷവിമർശനം. മത്സരത്തിൽ നോർവേ 1–0ന് മുന്നിട്ടുനിൽക്കെ, മികച്ച ഫോമിലുള്ള എർലിങ് ഹാളണ്ടിന് പാസ് നൽകാതെ സോർലോത്ത് സ്വയം ഷോട്ടെടുക്കാൻ ശ്രമിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

സോർലോത്ത് പന്തുമായി ഇംഗ്ലണ്ട് ബോക്സിലേക്ക് കുതിക്കുമ്പോൾ ഹാളണ്ട് പാസിനായി കാത്തുനിന്നിരുന്നെങ്കിലും താരം സ്വയം ഡ്രിബിൾ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ ഹാളണ്ട് കടുത്ത അസംതൃപ്തി പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. 36-ാം മിനിറ്റിൽ ആൻഡ്രെ ഷെൽഡെറപിന്റെ ഗോളിൽ നോർവേ മുന്നിലെത്തിയിരുന്നെങ്കിലും, ജൂഡ് ബെല്ലിങ്ങാമിന്റെ ഇരട്ട ഗോളുകളുടെ കരുത്തിൽ (45+2, 93 മിനിറ്റുകളിൽ) ഇംഗ്ലണ്ട് 2-1ന് വിജയം നിർണായക നിമിഷത്തിൽ തങ്ങൾക്ക് ഭാഗ്യം തുണച്ചതായി ഇംഗ്ലണ്ട് കോച്ച് തോമസ് ടുഹേൽ മത്സരശേഷം സമ്മതിച്ചു.

സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *