2026 ഫിഫ ലോകകപ്പ് ആവേശം അവസാന ഘട്ടത്തിലേക്ക്. 48 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഇനി അവശേഷിക്കുന്നത് 4 കരുത്തർ മാത്രം. ആദ്യ സെമിയിൽ ഫ്രാൻസും സ്‌പെയിനും (ജൂലൈ 15) രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും ഇംഗ്ലണ്ടും (ജൂലൈ 16) നേർക്കുനേർ ഏറ്റുമുട്ടും.

ടൂർണമെന്റിൽ എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി മിന്നും ഫോമിലുള്ള അർജന്റൈൻ നായകൻ ലയണൽ മെസിയെ കാത്തിരിക്കുന്നത് ഒരു അപൂർവ ചരിത്ര നേട്ടമാണ്. ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന കിരീടം നിലനിർത്തിയാൽ, ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി രണ്ട് വട്ടവും ടീമിനെ കിരീടത്തിലേക്ക് നയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് (96 വർഷത്തെ ചരിത്രത്തിൽ ആദ്യമായി) മെസിക്ക് സ്വന്തമാകും.

Leave a Reply

Your email address will not be published. Required fields are marked *