തിരുവനന്തപുരം: ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കോഴക്കേസിൽ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു. തിരുവനന്തപുരം മുട്ടത്തറയിലുള്ള വിജിലൻസ് ഓഫീസിൽ നേരിട്ടെത്തിയാണ് അവർ ഹാജരായത്. കേസന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചതിനാലാണ് എത്തിയതെന്നും മറ്റൊന്നും പ്രതികരിക്കാനില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

രാവിലെ 11 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യൽ ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് വിജിലൻസിന്റെ ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *