തങ്ങൾക്കെതിരായ യുഎസ് വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി, ജോർദാനിലെ സൈനിക താവളങ്ങളിൽ നിലയുറപ്പിച്ചിരുന്ന യുഎസിന്റെ യുദ്ധവിമാനങ്ങളും റീഫ്യൂവലിങ് വിമാനങ്ങളും ഡ്രോണുകളും ആക്രമിച്ചു തകർത്തതായി ഇറാന്റെ റവലൂഷനറി ഗാർഡ്സ് (IRGC) അവകാശപ്പെട്ടു.

അൽ-അസ്രഖ് ഉൾപ്പെടെയുള്ള വ്യോമതാവളങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. താവളങ്ങളിലെ എഫ്-15, എഫ്-16, എഫ്-35 പോർവിമാനങ്ങൾ സൂക്ഷിച്ചിരുന്ന ഹാംഗറുകളും എംക്യു-9 ഉൾപ്പെടെയുള്ള തന്ത്രപ്രധാന നിരീക്ഷണ ഡ്രോണുകളും തകർത്തതായാണ് ഇറാന്റെ ഔദ്യോഗിക പ്രസ്താവന.

ഇതോടെ മേഖലയിൽ യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക സംഘർഷം അതിരൂക്ഷമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *