സനാ/റിയാദ്: പശ്ചിമേഷ്യൻ മേഖലയെ വീണ്ടും ആശങ്കയിലാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ. കഴിഞ്ഞയാഴ്ച സനാ രാജ്യാന്തര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് മറുപടിയായാണ് ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഉപരോധം ഏർപ്പെടുത്തുന്നതെന്ന് ഹൂതികൾ വ്യക്തമാക്കി.

‘കണ്ണിന് കണ്ണ്’ എന്ന നയമായിരിക്കും സ്വീകരിക്കുകയെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജനങ്ങൾ സജ്ജരായിരിക്കണമെന്നും ഹൂതികൾ ആഹ്വാനം ചെയ്തു. അതേസമയം, ഹൂതികളുടെ നീക്കത്തിനെതിരെ ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *