വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകളെ ഇറാൻ മുൻപത്തേക്കാൾ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ചർച്ചകൾ നടക്കുന്നതിനൊപ്പം തന്നെ ആവശ്യമായി വന്നാൽ ശക്തമായ സൈനിക ആക്രമണം നടത്താൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്നും (Locked and Loaded) വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം മുന്നറിയിപ്പ് നൽകി.

നയതന്ത്രപരമായ ധാരണയിലെത്തുക അല്ലെങ്കിൽ സൈനികമായി ഇറാനെ പൂർണ്ണമായി തകർക്കുക എന്നീ രണ്ട് വഴികളാണ് മുന്നിലുള്ളതെന്നും, എന്ത് സംഭവിക്കുമെന്ന് വരും ദിവസങ്ങളിൽ കാണാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *