എഡ്മന്റൺ: കാനഡയിലെ എഡ്മന്റണിൽ പഞ്ചാബ് സ്വദേശിനിയായ ദമൻ പ്രീത് കൗർ (23) കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്കാരനായ പങ്കാളി റിതേഷ് കുമാറിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ് എഡ്മന്റണിലെ വസതിയിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതി ജൂലൈ 12-നാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്.
ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനെ തുടർന്ന് കൊലപാതകത്തിന് കേസെടുത്ത പൊലീസ് ഇയാൾക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി. അഞ്ച് വർഷം മുൻപ് പഠനത്തിനായാണ് ദമൻ പ്രീത് കാനഡയിലെത്തിയത്.

