ആയുധക്ഷാമ മുന്നറിയിപ്പുകളെത്തുടർന്ന് ഇറാനിലെ ആക്രമണങ്ങൾ യു.എസ് തൽക്കാലം നിർത്തിവെച്ചതും, അടിയുണ്ടായാൽ മാത്രം തിരിച്ചടിയെന്ന ഇറാന്റെ പ്രഖ്യാപനവും അന്താരാഷ്ട്ര വിപണികൾക്ക് താത്കാലിക ആശ്വാസമേകി. ഇതിന് പിന്നാലെ ക്രൂഡോയിൽ വില 5 ശതമാനത്തോളം ഇടിയുകയും ഏഷ്യൻ ഓഹരി വിപണികൾ നേട്ടത്തിലാവുകയും ചെയ്തു.

അതേസമയം, ഇറാൻ കപ്പലിന് നേരെ യുക്രെയ്ൻ സേന നടത്തിയ ആക്രമണവും ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പും നിക്ഷേപകരിൽ വീണ്ടും ആശങ്ക പടർത്തുന്നുണ്ട്.യൂറോപ്പിനെക്കൂടി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഇസ്രയേൽ നീക്കത്തിന്റെ ഭാഗമാണ് യുക്രെയ്ന്റെ ആക്രമണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി ആരോപിച്ചു.

റെഡ് സീയിലെ ഹൂതി ഭീഷണിയും റഷ്യൻ ഉപഗ്രഹ സഹായത്തെക്കുറിച്ചുള്ള യുക്രെയ്ന്റെ ആരോപണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാനിരിക്കുന്ന യു.എസ് ഫെഡറൽ റിസർവിന്റെ പണനയ തീരുമാനം വിപണികൾക്ക് ഏറെ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *