പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന (E20) കേന്ദ്ര നയത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ട്രാൻസ്‌പോർട്ട് സംഘടനകൾ. ഡൽഹി ടാക്‌സി, ടൂറിസ്റ്റ് ട്രാൻസ്‌പോർട്ടേഴ്‌സ് ആൻഡ് ടൂർ ഓപ്പറേഷൻ അസോസിയേഷന്റെ നേതൃത്വത്തിൽ വരുന്ന ആഗസ്റ്റ് 4-ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തിയ സമരത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ട്രാൻസ്‌പോർട്ട് സംഘടനകളും സമരരംഗത്തേക്ക് ഇറങ്ങുന്നത്.ഇ20 ഇന്ധനം എഞ്ചിൻ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും, ഇന്ധനക്ഷമത (മൈലേജ്) കുറയ്ക്കുകയും വാഹന പരിപാലനച്ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് സംഘടനകളുടെ പ്രധാന ആരോപണം. പ്രത്യേകിച്ച് 2015-ന് മുമ്പ് നിർമ്മിച്ച വാഹനങ്ങൾക്ക് ഈ ഇന്ധനം അനുയോജ്യമല്ല.

ഇതിൻറെ പശ്ചാത്തലത്തിൽ, വാഹന ഉടമകൾ, സാങ്കേതിക വിദഗ്ധർ, നിർമ്മാതാക്കൾ എന്നിവരെ ഉൾപ്പെടുത്തി എഥനോൾ നയം സ്വതന്ത്രവും ശാസ്ത്രീയവുമായി പുനഃപരിശോധിക്കണമെന്ന് യൂണിയനുകൾ ആവശ്യപ്പെടുന്നു.അതിനിടെ, സി.ജെ.പി സമരം വിജയിച്ച മാതൃകയിൽ സോഷ്യൽ മീഡിയയിൽ ‘ഇ20 ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ കൂട്ടായ്മയും സജീവമായിട്ടുണ്ട്. 100 ശതമാനം ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ പൗരനും നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *