ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിക്ക് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) അംഗങ്ങൾ നടത്തിയ ആഘോഷ വീഡിയോകൾക്ക് പ്രതികരണവുമായി പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. വിജയം എപ്പോഴും വിനയത്തോടും അന്തസ്സോടും മിതത്വത്തോടും കൂടിയാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ മാസങ്ങൾ നീണ്ട പ്രക്ഷോഭത്തിന് ഒടുവിലാണ് മന്ത്രി രാജി സമർപ്പിച്ചത്. എന്നാൽ സമരം അവസാനിച്ചതിന് തൊട്ടുപിന്നാലെ നേതാക്കൾ ആഘോഷങ്ങളിൽ മുഴുകിയത് അനാദരവാണെന്ന വിമർശനം ഉയർന്നതോടെയാണ് വിജയത്തോടൊപ്പം ആദരവും വിനയവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് സോനം വാങ്ചുക് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *