വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു.

കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്.

സുദർശനനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

വീടിന്റെ മുകളിലത്തെ നില വാടകക്ക്​ കൊടുക്കാൻ ഇട്ടിരിക്കുകയായിരുന്നു.

ഇത് വാടകക്ക്​ എടുക്കാൻ കരാർ ഒപ്പിടാനെന്ന് പേരിലാണ് മോഷ്ടാവ് വീട്ടിലെത്തിയത്.

തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ യുവാവ് വീടിന്റെ വാടക വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് സുദർശനന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞത്.

ശേഷം ഭാര്യയുടെ 15 പവൻ സ്വർണാഭരണങ്ങൾ മോഷ്‌ടിക്കുകയായിരുന്നു.

സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *