ദില്ലി: കാവേരി നദീജല തർക്കത്തിൽ കർണാടകത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി. കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവുണ്ടായിട്ടും അർഹമായ വെള്ളം വിട്ടുനൽകാൻ കർണാടകം തയാറായില്ലെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി വിജയിയുടെ നിർദേശപ്രകാരം തമിഴ്നാട് കോടതിയെ സമീപിച്ചത്.
ഓഗസ്റ്റ് 15 വരെ പ്രതിദിനം 3,500 ഘനയടി വെള്ളം വിട്ടുനൽകാനായിരുന്നു അതോറിറ്റിയുടെ ഉത്തരവ്. എന്നാൽ, ജൂലൈ 29 മുതൽ ഓഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളിൽ 158 മുതൽ 550 ഘനയടി വരെ വെള്ളം മാത്രമാണ് ലഭിച്ചതെന്നും ഉത്തരവ് നടപ്പാക്കാൻ കർണാടകത്തിന് അടിയന്തര നിർദേശം നൽകണമെന്നും തമിഴ്നാട് ഹർജിയിൽ ആവശ്യപ്പെട്ടു.

