ഫുക്കറ്റിൽ (തായ്‌ലൻഡ്) നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എയർബസ് A320 (AI2379) വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് (Turbulence) 12 യാത്രക്കാർക്ക് പരിക്കേറ്റു. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്.

അതിശക്തമായ കുലുക്കത്തിൽ വിമാനത്തിനുള്ളിലെ സീലിംഗിൽ വിള്ളലുകൾ വീഴുകയും യാത്രക്കാരുടെ തലയിടിച്ച് പരിക്കേൽക്കുകയുമായിരുന്നു. തുടർന്ന് വിമാനം ദില്ലിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷമാണ് പരിക്കേറ്റവരെ എയർപോർട്ടിലെ മെഡിക്കൽ സെന്ററിലേക്ക് മാറ്റിയത്.

സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കുമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും എയർ ഇന്ത്യ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *