ന്യൂഡൽഹി: യു.പി.ഐ., റൂപേ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ.) ചാർജ് ഈടാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നത് വിവാദത്തിലേക്ക്. ഉയർന്ന തുകയുടെ യു.പി.ഐ. ഇടപാടുകൾക്ക് ഭാവിയിൽ എം.ഡി.ആർ. ചുമത്താൻ വഴിയൊരുക്കുന്ന ‘ദി ടാക്സേഷൻ ആൻഡ് അദർ ലോസ് (അമൻഡ്മെന്റ്) ബിൽ’ ലോക്‌സഭ പാസാക്കി.

യു.എസ്. കമ്പനികളായ ഗൂഗിൾ പേ, ഫോൺപേ എന്നിവയുടെ ലാഭത്തെ പൂജ്യ എം.ഡി.ആർ. നയം ബാധിക്കുന്നുവെന്ന യു.എസ്. വ്യാപാര പ്രതിനിധിയുടെ വിമർശനത്തിനും ഉഭയകക്ഷി ചർച്ചകൾക്കും പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ ഭേദഗതി. നിയമഭേദഗതി അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന ആരോപണം ശക്തമാണ്. വ്യാപാരികൾ നൽകേണ്ടിവരുന്ന ഈ ഫീസ് പിന്നീട് ഉപയോക്താക്കളുടെ തലയിലേക്ക് മാറിയാൽ സാധാരണക്കാരുടെ ഡിജിറ്റൽ ഇടപാടുകൾ ചെലവേറിയതാകും.

Leave a Reply

Your email address will not be published. Required fields are marked *