ഹോർമുസ് കടലിടുക്കിലെ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനുമായി പ്രത്യേക കരാറിലെത്താൻ ശ്രമിച്ചാൽ ഒമാനെ ബോംബിട്ടു തകർക്കുമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത ഭീഷണി പശ്ചിമേഷ്യയിൽ വൻ ആശങ്ക പടർത്തുന്നു. യു.എസുമായുള്ള 60 ദിവസത്തെ വെടിനിർത്തൽ ധാരണ അവസാനിച്ച സാഹചര്യത്തിൽ ഇറാൻ ഉടൻ കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും, യു.എസ് സേനയുമായി ചർച്ച നടത്തുന്നുവെന്ന വാദം ഇറാൻ തള്ളി.

ഇതിനിടെ പ്രാദേശിക സുരക്ഷയെക്കുറിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നിർണായക ചർച്ച നടത്തി. മേഖലയിലെ സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ബാബുൽ മൻദിബ് കടലിടുക്കിന് സമീപം യെമൻ തുറമുഖമായ മോഖയിൽ വെച്ച് സൗദി യുദ്ധക്കപ്പലിനും നാല് ബോട്ടുകൾക്കും നേരെ മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതരും അവകാശപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *